Entertainment

“വിവാദത്തിനിടയായ സിനിമ കാണേണ്ടതായി തോന്നി”എമ്പുരാൻ സിനിമ കാണാനെത്തി എം കെ സാനു

കൊച്ചി(KOCHI): പൃഥ്വിരാജും മോഹൻലാലിന്റെയും സിനിമയായ എമ്പുരാൻ കാണാനെത്തി സാഹിത്യകാരനും സാമൂഹിക നിരീക്ഷകനുമായ എം കെ സാനു.
“ചിത്രം ചർച്ചകളിലൂടെയും വിവാദങ്ങളിലൂടെയും നീങ്ങുമ്പോൾ അതിനെ അനുസ്മരിപ്പിച്ച് കാണേണ്ടത് ഒരു ബൗദ്ധിക ബാധ്യതയായി തോന്നി” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ചിത്രം പ്രദർശിപ്പിച്ചതിന്റെ പേരിൽ നിരവധി നിരപരാധികൾക്ക് ഭരണകൂടമെത്തിയ പീഡനങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചു.

“വർഗീയതയുടെ പേരിൽ നടന്ന കൂട്ടക്കൊലകളാണ് സിനിമയുടെ പ്രധാന വിഷയം. ഇത്തരം സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങളെ തളച്ചുവെക്കാൻ ശ്രമിക്കുന്നതു ഭയപ്പെടുത്തുന്നതാണ്,” സാനു പറഞ്ഞു.

ചിത്രത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ സെൻസർഷിപ്പ് വഴി നീക്കം ചെയ്തതും അദ്ദേഹം അപലപിച്ചു. “ഇന്ത്യൻ ജനതയുടെ മനസ്സിൽ തന്നെ ഭയം നിറയ്ക്കുന്ന പരിസ്ഥിതി നിർമിക്കപ്പെടുകയാണ്. ഒരു ഘട്ടത്തിൽ കാട്ടിലെ വന്യമൃഗങ്ങളോടൊപ്പം കഴിയുന്നത് പോലും ഇവിടെ ജീവിക്കുന്നതേക്കാൾ നല്ലതെന്ന തോന്നൽ ഉയരുന്നു. അത്രമേൽ വലിയ ഭീകരതയാണ് ഭരണകൂടം ഉണ്ടാക്കുന്നത്,” സാനു കൂട്ടിച്ചേർത്തു.

Highlights: “Felt the need to watch a film embroiled in controversy”: M.K. Sanu watches Empuraan

error: