പൂച്ചയെ രക്ഷിക്കാൻ റോഡിൽ ഇറങ്ങി; കാറിടിച്ച് യുവാവ് മരിച്ചു
തൃശൂർ(THRISSUR): മണ്ണുത്തി ബൈപ്പാസ് റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് മരിച്ചു.
ചിറ്റിലപ്പള്ളി കാളത്തോട് സ്വദേശി സിജോ (42)യാണ് മരിച്ചത്.
ഇന്നലെ രാത്രി 9.30 മണിയോടെയാണ് അപകടം. സിജോയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽ സിജോ പൂച്ചയെ രക്ഷിക്കുന്നതിനിടെ റോഡിലൂടെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടു നൽകും.
Highlights: Got down on the road to save a cat; hit by a car and died