Local

അമ്മയുടെ വീട്ടിൽ വേനലവധിക്ക് എത്തിയ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

മാവേലിക്കര(MAVELIKKARA): വേനലവധിക്ക് അമ്മയുടെ വീട്ടിൽ എത്തിയ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര സ്വദേശി ഹാബേൽ ഐസ, ശ്യാമ ദമ്പതികളുടെ മകൻ ഹമീൻ (6) ആണ് മരിച്ചത്. ‌

കഴിഞ്ഞ ദിവസം ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടിൽ വച്ചായിരുന്നു അപകടം. വീടിൻറെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീൻ. വഴിയാത്രക്കാരാണ് ഹമീൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുക്കാനായില്ല.

പ്രാഥമിക അന്വേഷണത്തിൽ എർത്ത് വയറിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. കെഎസ്ഇബി ഉദ്യോഗസ്ഥരും സെക്യൂരിറ്റി ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ സോക്കറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം ലൈവ് വയറിലുണ്ടായ ലിക്കേജാണ് അപകടത്തിന് കാരണം എന്നാണ് വൈദ്യുതി ബോർഡിന്റെ പ്രാഥമിക റിപ്പോർട്ട്. ഹമീനും സഹോദരിയും വെറും ഒരു ആഴ്ച മുമ്പാണ് വേനൽക്കാലം ആഘോഷിക്കാൻ അമ്മയുടെ വീട്ടിൽ എത്തിയത്.

Highights: Six-year-old electrocuted while on summer vacation at mother’s house

error: