തേൻ എടുക്കാൻ പോയ യുവാവിനെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു
പാലക്കാട്(PALAKKAD) : തേൻ എടുക്കാൻ പോയ ആദിവാസി യുവാവിനെ കാണാതായ സംഭവത്തിൽ ഇന്നും തെരച്ചിൽ തുടരും. മണ്ണാർക്കാട് കരുവാര ഉന്നതിയിലെ 24 കാരനായ മണികണ്ഠനെയാണ് കാണാതായത്. ഇയാൾ കരിമ്പ് ആറ്റില വെള്ളച്ചാട്ടത്തിനടുത്താണ് അവസാനമായി കണ്ടത്.
തെരച്ചിലിനായി അഗ്നിരക്ഷാസേനയും ആറംഗ സ്കൂബ ഡൈവിംഗ് സംഘവും എത്തിച്ചേർന്നിട്ടുണ്ട്. കടുവ, കാട്ടാന തുടങ്ങി കാട്ടുമൃഗങ്ങളുടെ സാന്നിധ്യം കൂടാതെ വെള്ളച്ചാട്ടത്തിൽ സൃഷ്ടിക്കുന്ന വലിയ ചുഴികൾ തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
ഇന്നലെ വൈകീട്ട് കാട്ടാന സാന്നിധ്യം കണ്ടതിനാൽ തെരച്ചിൽ താൽകാലികമായി നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മണികണ്ഠനെ തേൻ എടുക്കാൻ പോയതിനു ശേഷം കാണാതായത്. പ്രദേശവാസികളും അധികൃതരും ചേർന്നാണ് തിരച്ചിൽ നടക്കുന്നത്.
Highlights: Incident of youth gone missing while collecting honey; search continues