Kerala

മദ്യനയത്തില്‍ മാറ്റം: ഒന്നാം തീയതിയും ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം അനുവദിക്കും

തിരുവനന്തപുരം(THIRUVANANDAPURAM): പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ, ടൂറിസ്റ്റ് ആവശ്യകത മുന്‍നിര്‍ത്തി ഡ്രൈഡേയായ ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ നിബന്ധനകളോടൊപ്പം മദ്യം വിളമ്പാൻ അനുമതി ലഭിക്കും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ടൂറിസ്റ്റ് വാഹനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്.

ചടങ്ങുകള്‍ പോലുള്ള പ്രത്യേക സാഹചര്യം ഉണ്ടെങ്കില്‍, ഹോട്ടലുകള്‍ക്ക് എക്സൈസ് കമ്മീഷണറുടെ മുന്‍കൂര്‍ അനുമതിയോടെ മദ്യം വിളമ്പാമെന്ന് നയം വ്യക്തമാക്കുന്നു. വിവാഹം, അന്താരാഷ്ട്ര സമ്മേളനം എന്നിവയ്ക്ക് ഇതിലൂടെ ഇളവ് ലഭിക്കും. അതേസമയം, ബാറുകള്‍ക്ക് പ്രത്യേക അനുമതിദിവസങ്ങളില്‍ തുറക്കാനാകില്ല, മദ്യം വിളമ്പുന്നത് പരിപാടികളിലേക്കു മാത്രമാകും.

പഞ്ചനക്ഷത്ര സൗകര്യമുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സും അനുവദിക്കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല, നിലവിലുള്ള 400 മീറ്റര്‍ പരിധി തുടരും.

ഡ്രൈഡേ നീക്കം ആവശ്യപ്പെട്ടത് ടൂറിസം വകുപ്പ് തന്നെയായിരുന്നു. കേരളത്തില്‍ ടൂറിസം കോൺഫറന്‍സുകൾ ഒഴിവാക്കപ്പെടുന്നത് ഈ നിബന്ധനകളുടെ പശ്ചാത്തലത്തിലാണെന്ന വാദം ശക്തമായിരുന്നു. ഇതിനിടയില്‍ ബാറുടമകളുടെ സംഘടനാ പ്രതിനിധിയുടെ ഓഡിയോ ക്ലിപ്പ് ഡ്രൈഡേ മാറ്റാനായി പണം പിരിച്ചുകൊടുക്കണമെന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Highlights: Change in liquor policy: Alcohol to be permitted in three-star hotels even on the first of the month

error: