100 പേര്‍ക്ക് കൂടി നിയമനം; സിപി.ഒ റാങ്കുപട്ടികയിലുള്ളവര്‍ സമരം തുടരും
തിരുവനന്തപുരം (Thiruvananthapuram): സിപി.ഒ റാങ്കുപട്ടികയില്‍ നിന്ന് കുറച്ചുപേര്‍ക്കുകൂടി നിയമനം ലഭിക്കാന്‍ വഴിയൊരുങ്ങി. പോക്സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതോടെയാണിത്. എങ്കിലും എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് വ്യക്തമായിട്ടില്ലാത്തതിനാല്‍ ..സി.പി.ഒ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സമരം തുടരാനാണ് തീരുമാനം.
സിപിഒ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടേറിറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പശ്ചാലത്തിലാണ് 100 സിപിഒ മാരെക്കൂടി നിയമിക്കാന്
മന്ത്രിസഭ തീരുമാനിച്ചത്. പോക്സോ കേസുകള്‍ അന്വേഷിക്കാന് പ്രത്യേകസംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്.
100 ഒഴിവും പി.എസ്.സിക്ക് വിട്ടാല്‍ 9:1 അനുപാതത്തില്‍ 90 പുരുഷന്മാര്‍ക്കും പത്ത് സ്ത്രീകള്‍ക്കും നിയമനം ലഭിക്കും. റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം രാത്രി പന്ത്രണ്ടിന് മുമ്പ് ലഭിക്കുന്ന ഒഴിവുകളില്‍ പി.എസ്.സി നിയമനോപദേശം നല്‍കും.
എന്നാല്‍ എത്ര ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് വ്യക്തമായിട്ടില്ല. അതിനാല്‍ സമരം തുടരനാണ് തീരുമാനം.
967 പേരാണ് വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 292 പേർക്കുമാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ നിയമന ശുപാർശയെ തുടർന്ന് ജോലിയിൽ പ്രവേശിക്കാത്തവരുടെ 60 ഒഴിവുകൾ ഉൾപ്പെടെയാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇനിയും 570 ഒഴിവുകളുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പുരുഷ സി.പി.ഒ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവർ കഴിഞ്ഞദിവസം നിരാശരായി സമരം അവസാനിപ്പിച്ചിരുന്നു.
Highlights: Appointment of 100 more people; those on the CPO rank list will continue their strike.