HighlightsKerala

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട(PATHANAMTHITTA): ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വർണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ ബുക്ക് ചെയ്യാം.

രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300 രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600 രൂപയും, എട്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റിന് 77,200 രൂപയുമാണ് നിരക്ക്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

Highlights: Online booking for gold lockets worshipped at Sabarimala shrine begins on Vishu Day

error: