National

ബിഹാറിൽ കനത്ത ഇടിമിന്നലും ആലിപ്പഴ മഴയും; മരണം 25 ആയി

പാട്‌ന(PATNA): ബിഹാറിലെ കനത്ത മഴയിൽ മരണം 25 ആയി. നളന്ദ ജില്ലയിൽ മാത്രം 18 മരണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ബെഗുസാരായി, ദർഭംഗ, മധുബനി, സമസ്തിപൂർ എന്നീ ജില്ലകളിലും ഇടിമിന്നലേറ്റ്‌ മരണം റിപ്പോർട്ട്‌ ചെയ്തു.

ബുധനാഴ്‌ച രാവിലെയുണ്ടായ ഇടിമിന്നലിലും ശക്തമായ മഴയിലും വടക്കൻ ബിഹാറിൽ കനത്ത നാശനഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. മരണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ അനുശോചനം അറിയിച്ചു.

ഫെബ്രുവരിയിൽ ബിഹാർ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട്‌ അനുസരിച്ച്‌ 2023ൽ 275 പേരാണ്‌ ഇടിമിന്നലേറ്റ്‌ മരണപ്പെട്ടത്‌. ദ ബിഹാർ ഇക്കണോമിക്‌ സർവേയിലാണ്‌ ഈ വിവരങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്‌.

Highlights: Heavy thunderstorm and hailstorm in Bihar; Death toll rises to 25

error: