മാളയിൽ നടന്നത് അതിക്രൂര കൊലപാതകം; 6 വയസുകാരനെ കൊന്നത് പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെ
തൃശൂർ(Thrissur): മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
തൃശൂരിൽ മാളയെ നടുക്കിയ ആറുവയസുകാരന്‍റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുകെജി വിദ്യാർഥിയായ ആറ് വയസുകാരനെ അയൽവാസിയായ ജോജോ (20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.
Highlights: Brutal murder in Mala; 6-year-old killed after threatening to report attempted rape to mother