എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫ്ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി
കൊച്ചി ( Kochi): എറണാകുളത്ത് അഭിഭാഷകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാര്‍ അസോസിയേഷന് ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.
മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മിലാണ് കൈയേറ്റം നടന്നത്. ഏകദേശം പുലര്‍ച്ചെ മൂന്ന് മണി വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നതായാണ് വിവരം. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
അതേസമയം സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായാണ് വിവരം.
ഏറ്റുമുട്ടലില്‍ 16 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ച് വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് അഭിഭാഷകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാല്‍ കോടതി വളപ്പിലേക്ക് നുഴഞ്ഞുകയറി വിദ്യാര്‍ത്ഥികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.
വനിതാ അഭിഭാഷകരോട് വിദ്യാര്‍ഥികള്‍ മോശമായി പെരുമാറിയെന്നും ആയുധങ്ങളുമായെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഭിഭാഷകരെ മര്‍ദിച്ചുവെന്നും ആരോപണമുണ്ട്.
Highlights:Lawyers and SFI activists clash in Ernakulam District Court premises