National

വാരണസിയിൽ 19കാരിയെ 23 പേർ ചേർന്ന് ആറ് ദിവസം ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 12 പേര്‍ പിടിയിൽ

ലക്നൗ(Lucknow): ഉത്തർപ്രദേശിലെ വാരണസിയിൽ 19കാരിയെ 23 പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.  കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വാരണാസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

19 കാരിയായ യുവതിയെ ആറ് ദിവസമാണ് 23 പേർ ചേർന്ന് ക്രൂരബലാത്സംഗത്തിന് ഇരയ്ക്കിയത്. കഴിഞ്ഞമാസം 29നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിനൊപ്പം വാരണാസിയിലെ ഒരു ബാറിൽ എത്തിയ പെൺകുട്ടിയെ അവിടെവെച്ച് പ്രതികൾ ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. പിന്നീട് വിവിധ ഹോട്ടലുകളിൽ എത്തിച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി.

പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുൻ സുഹൃത്തുക്കളും ഉൾപ്പെടുന്നു. സംഭവത്തിൽ 23 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൽ 12 പേരാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Highlights: 12 arrested in Varanasi gang-rape case of 19-year-old woman raped by 23 men over six days

error: