HighlightsTech

പുതിയ തലമുറ എഐക്ക് വാതിൽ തുറന്ന് ഒപൺഎഐ: ജിപിടി-4ക്ക് വിട

ആഗോള എഐ ലോകത്ത് വലിയ മാറ്റം. ഒപൺഎഐ ജനപ്രിയമായ ജിപിടി-4 മോഡൽ ഈ മാസം 30ന് ശേഷം ഉപയോഗത്തിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ പകരം കൂടുതൽ ശേഷിയുള്ള പുതിയ മോഡലുകൾ കമ്പനി ഉടൻ അവതരിപ്പിക്കുന്നു.

വേഴ്ജ് റിപ്പോർട്ടനുസരിച്ച്, ജിപിടി-4.1, ജിപിടി-4.1 മിനി, ജിപിടി-4.1 നാനോ എന്നിങ്ങനെ മൂന്ന് പുതിയ മോഡലുകൾ അടുത്ത ആഴ്ച അവതരിപ്പിക്കപ്പെടും. നിലവിലുള്ള ജിപിടി-4ഒയുടെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും ജിപിടി-4.1. എഴുതൽ, കോഡിംഗ്, പ്രശ്നപരിഹാരശേഷി തുടങ്ങി വിവിധ മേഖലകളിൽ അതിന്റെ പ്രകടനം കൂടുതൽ ഉന്നതമായിരിക്കും.

ഒപൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ മുമ്പ് അറിയിച്ചതുപോലെ, o3 റീസണിംഗ് മോഡലിന്റെ പൂര്‍ണ പതിപ്പും o4 മിനി മോഡലും പുറത്തിറങ്ങാനാണ് സാധ്യത. ഈ മോഡലുകൾ കൂടിയു ജിപിടി-4.1 സീരീസിനൊപ്പം അവതരിപ്പിക്കപ്പെടും.

ഒപൺഎഐയുടെ പുതിയ മോഡലായ ജിപിടി-4ഒ, ഇപ്പോഴത്തെ ജിപിടി-4നെക്കാൾ മികച്ചതാണെന്ന് കമ്പനി വ്യക്തമാക്കുന്നു. എഴുതൽ, കോഡിംഗ്, ആശയവിനിമയം എന്നിവയിൽ വലിയ മുന്നേറ്റം ജിപിടി-4ഒ നേടാൻ കഴിഞ്ഞതായും പുതിയ അപ്‌ഡേറ്റുകൾ കൊണ്ട് ഇത് കൂടുതൽ ശക്തമായതായും ഒപൺഎഐ പറയുന്നു.

Highlights: OpenAI to retire GPT-4, new AI models including GPT-4.1 likely to launch next week

error: