International

മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി

ന്യൂഡൽഹി (New Delhi): മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി പൊലീസ്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് നാലുദിവസം പ്രായമായ കുഞ്ഞിനെയും കണ്ടെത്തി. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്. ഡൽഹിയിൽ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കാനുള്ള ശ്രമത്തിനിടയാണ് പിടിയിലായത്. പശ്ചിമ ദില്ലിയിലെ ഉത്തം നഗറിൽ നിന്നാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്.

30 വയസുകാരനായ യാസ്മിൻ, 36കാരിയായ അഞ്ജലി, 47കാരനായ ജിതേന്ദർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ യഥാക്രമം ഉത്തംനഗർ, മൽവ്യ നഗർ, മദൻഗിർ സ്വദേശികളാണ്. പിടിയിലായ അഞ്ജലിക്കെതിരെ നേരത്തെ സിബിഐ അന്വേഷണം നടന്നിരുന്നു. രഹസ്യ വിവരത്തേ തുടർന്നാണ് ഉത്തംനഗറിൽ നിന്നുള്ള മനുഷ്യക്കടത്ത് സംഘത്തെ പൊലീസ് പിടികൂടുന്നത്.

20ലേറെ ഫോൺ നമ്പറുകൾ വിലയിരുത്തിയ ശേഷമാണ് രഹസ്യ ഇടപാടിനേക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിക്കുന്നതെന്നാണ് ദ്വാരക ഡിസിപി അങ്കിത് സിംഗ് വിശദമാക്കുന്നത്. ഏപ്രിൽ 8നാണ് ഇവർ ഉത്തം നഗറിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്. 

Highlights: Human trafficking gang arrested

error: