National

‘ചരിത്രം സൃഷ്ടിച്ചതിൽ അഭിമാനിക്കുന്നു, പട്ടികജാതി ഉപവർ​ഗീകരണം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി തെലങ്കാന

ഹൈദരാബാദ്(HYDERABAD): ചരിത്രം സൃഷ്ടിച്ച് പട്ടി​കജാതിയിൽ ഉപവർ​ഗീകരണം നടപ്പിലാക്കി തെലങ്കാന സർക്കാർ.
കോൺഗ്രസ് സർക്കാരാണ് തിങ്കളാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണ സംവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. വിജ്ഞാപനം അനുസരിച്ച്, സംസ്ഥാനത്തെ പട്ടികജാതിക്കാരെ മൂന്ന് വിഭാഗങ്ങളായി തിരിക്കും – ഗ്രൂപ്പ് I, II, III,


2025 ലെ പട്ടികജാതി (സംവരണ യുക്തിസഹീകരണം) നിയമം നടപ്പിലാക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ, പട്ടികജാതി വിഭാഗങ്ങൾക്കുള്ള 15 ശതമാനം ക്വാട്ടയിൽ ഗ്രൂപ്പ് I ന് 1 ശതമാനം സംവരണം ലഭിക്കുമെന്ന് കാണിക്കുന്നു; ഗ്രൂപ്പ് II ന് 9 ശതമാനം സംവരണം ലഭിക്കും; ഗ്രൂപ്പ് III ന് 5 ശതമാനം സംവരണം ലഭിക്കും. ഗ്രൂപ്പ് I ൽ സാമൂഹിക-സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 15 ജാതികളും ഗ്രൂപ്പ് II ൽ 18 ഉം ഗ്രൂപ്പ് III ൽ 26 ജാതികളുമുണ്ട്.
ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ കൂടുതൽ ഉപവർ​ഗീകരണം അനുവദിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് വിജ്ഞാപനം പുറത്തിറങ്ങുന്നത്.

Highlights: Telangana becomes first state to implement SC sub-categorisation

error: