തമിഴ്‌നാട്ടിലെ ദളിതരുടെ ദുരവസ്ഥയില്‍ ദുഖിതനാണെന്ന് ഗവര്‍ണര്‍; ആരോപണങ്ങള്‍ തള്ളി സര്‍ക്കാര്‍
ചെന്നൈ(Chennai): സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ ആക്രമണങ്ങൾ വര്‍ധിച്ചുവരികയാണെന്നും ദളിതരുടെ നില ദുഖകരമാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൽ രവി. രാജ്ഭവനില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മദിനാഘോഷ ചടങ്ങിലാണ് ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ദളിതരുടെ ദയനീയമായ അവസ്ഥ ദുഖകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്നാൽ ഗവര്‍ണറുടെ ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയന്‍ രംഗത്തെത്തി. ഗവര്‍ണറുടെ പ്രസ്താവനകള്‍ ശുദ്ധ നുണകളാണെന്നും അദ്ദേഹത്തിന്റെ നാടായ ബീഹാർ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രണ്ടാമതാണെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതലെന്നും മന്ത്രി വിമർശിച്ചു.
Highlights: Pained by plight of Dalits in Tamil Nadu, says Governor; DMK hits back