Kerala

ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞു; ഗുരുതരാവസ്ഥയിലായിരുന്ന തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട(Pathanamthitta): ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് ഗുരുതരാവസ്ഥയിൽ ആയ തീർത്ഥാടകൻ മരിച്ചു. കർണാടക സ്വദേശിയായ തീർത്ഥാടകൻ മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. മൃതദേഹം മുക്കോട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ അട്ടിവളവിൽ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു. ബസിനടിയിൽ കുടുങ്ങിയാണ് ഒരാൾ മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Highlights: Bus overturns on the way to Sabarimala; seriously injured pilgrim dies.

error: