കേരള സർവകലാശാല പരീക്ഷ ഉത്തരക്കടലാസുകൾ കൈവശം വച്ച് അധ്യാപിക; വീട്ടിൽ ചെന്ന് പിടിച്ചെടുത്തു
തിരുവനന്തപുരം(Thiruvanathapuram): കേരള സർവകലാശാലയിലെ മൂന്ന് വർഷ എൽഎൽബി കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പ്രോപർട്ടി ലോ വിഷയത്തിലെ 55 ഉത്തരക്കടലാസുകൾ അധ്യാപിക തിരിച്ചുനൽകാത്തതിനെ തുടർന്ന്, സർവകലാശാല നേരിട്ടു തിരുനെൽവേലിയിൽ എത്തി ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. പൊലീസ് സഹായത്തോടെയായിരുന്നു സർവകലാശാലയുടെ നടപടി.
പരീക്ഷയുടെ പുനർമൂല്യനിർണയത്തെ തുടർന്നുണ്ടായ പ്രതിഫല തർക്കത്തെ തുടർന്നാണ് അധ്യാപിക ഉത്തരക്കടലാസുകൾ കൈവശം വെച്ചത്. ഇതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമായതും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും.
വൈസ് ചാൻസലറുടെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചാണ് നടപടി എടുത്തത്. തിരികെ ലഭിച്ച ഉത്തരക്കടലാസുകൾ ഉടൻ മൂല്യനിർണയം നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്യും എന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.
Highlights: Kerala University exam answer sheets found in possession of teacher; police seize them at home