Sports

ആറ് മിനിറ്റിനിടെ മൂന്ന് ഗോള്‍! വിസ്മയിപ്പിക്കുന്ന തിരിച്ചുവരവുമായി യുണൈറ്റഡ് യൂറോപ്പ് ലീഗ് സെമിയില്‍

മാഞ്ചസ്റ്റര്‍: വിരോചിത ജയത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗിന്റെ സെമിയില്‍. അവസാന ആറ് മിനിറ്റില്‍ മൂന്ന് ഗോള്‍ നേടിയാണ് മാഞ്ചസ്റ്റര്‍ വിജയം സ്വന്തമാക്കിയത്. ഇന്നലെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. ഇരുപാദങ്ങളിലുമായി 7-6ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. അധിക സമയത്തെ, അധിക എഫേര്‍ട്ടാണ് മാഞ്ചസ്റ്ററിനെ സെമിയിലെത്തിച്ചത്.

543-ാം മിനിറ്റ് വരെ നാലിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. 114-ാം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്.

120-ാം മിനിറ്റില്‍ കോബിയോ മാനോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എക്‌സ്ട്രാ ടൈമിന്റെ ഇന്‍ജുറി ടൈമില്‍ ഹാരി മഗ്വെയിറിലൂടെ യുണൈറ്റഡ് ജയമുറപ്പിച്ചു. സെമിയില്‍ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളി.

ഫ്രാങ്ക്‌ഫെര്‍ട്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ടോട്ടനവും യൂറോപ്പ ലീഗ് സെമിയിലെത്തി. നാല്‍പത്തിമൂന്നാം മിനിറ്റില്‍ ഡൊമനിക് സോളങ്കി പെനല്‍റ്റിയിലൂടെയാണ് ടോട്ടനത്തിന്റെ വിജയ ഗോള്‍ നേടിയത്. ഇരു പാദങ്ങളിലുമായി ഒരു ഗോള്‍ ലീഡിന്റെ കരുത്തിലാണ് ടോട്ടനത്തിന്റെ മുന്നേറ്റം.

Highlights: United reach Europa League semi-finals with stunning comeback

error: