HighlightsLifestyle

എന്‍ഐഎ ഡപ്യൂട്ടേഷനില്‍ വൈഭവ് സക്സേന; എറണാകുളം റൂറല്‍ എസ്‌പി ആയി ഹേമലത, ടി ഫറാഷ് തിരുവനന്തപുരം ഡിസിപി

തിരുവനന്തപുരം(Thiruvananthapuram): എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യിലേക്ക് ഡപ്യൂട്ടേഷനില്‍ പോകാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. എന്‍ഐഎ യില്‍ എസ്‌പി റാങ്കിലാണ് സ്‌കേസനയുടെ ഡപ്യൂട്ടേഷന്‍. അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര ഡപ്യൂട്ടേഷന്‍ അനുവദിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോ. വൈഭവ് സക്‌സേന 2016 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

വൈഭവ് സക്‌സേനയുടെ ഒഴിവില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ഹേമലതയെ നിയമിച്ചു. നിലവില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് കമന്‍ഡാൻ്റ് ആണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ബിവി വിജയ ഭരത് റെഡ്ഢിയെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു. ടി ഫറാഷ് ആണ് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍. മലപ്പുറം അരീക്കോട് സ്വദേശിയാണ് ഫറാഷ്. ടെലികോം എസ്‌പിയായി സേവനമനുഷ്ഠിച്ചു വന്ന ദീപക് ധന്‍ഖേറിനെ പൊലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്‌പിയായി നിയമിച്ചു.

Highlights: Vaibhav Saxena on NIA deputation; Hemalatha as Ernakulam Rural SP, T Farash as Thiruvananthapuram DCP from Malayalam

error: