National

ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്നുവീണു; നാല് മരണം

ന്യൂഡൽഹി (New Delhi): ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്നുവീണ് നാല് മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ‌.ഡി‌.ആർ‌.എഫ്) ഡൽഹി പൊലീസിന്റെയും രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇന്ന് പുലർച്ചെ 2:50 ഓടെയാണ് കെട്ടിടം തകർന്നതായി വിവരം ലഭിച്ചതെന്ന് ഡിവിഷണൽ ഫയർ ഓഫീസർ രാജേന്ദ്ര അത്വാൾ പറഞ്ഞു. ‘പുലർച്ചെ 2:50 ഓടെ ഒരു കെട്ടിടം തകർന്നതായി ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സ്ഥലത്തെത്തി, കെട്ടിടം പൂർണമായി തകർന്ന് കിടക്കുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എൻ.ഡി.ആർ.എഫും ദൽഹി ഫയർ സർവീസും ആളുകളെ രക്ഷപ്പെടുത്താൻ പ്രവർത്തിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

Highlights: Building Collapses In Delhi’s Mustafabad After Heavy Rain, Many Feared Trapped

error: