തൃശൂരില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു
തൃശൂര്‍(Thrissur): തൃശൂരില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി അന്തോണി അറസ്റ്റിലായി. ഇരുവരം തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം.
നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് വിവരം. ഷിജുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടില്‍ പോയതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്.
Highlights: Neighbor hacked to death in Thrissur