അടിക്ക് തിരിച്ചടി ! ഷെയ്ഖ് ഹസീനയ്ക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് ഉടൻ
ബംഗ്ലാദേശ്(Bangladesh)ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സർക്കാർ.
സംഘർഷങ്ങൾ രൂക്ഷമായതിനെ തുടർന്നുണ്ടായ കൂട്ടക്കൊല, അഴിമതി എന്നിവയുൾപ്പെടെ നൂറിലധികം കുറ്റങ്ങൾ ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശ് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനെതിരെ രാജ്യത്തു നിന്നും പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ‘തീ കൊണ്ടാണ് കളി, അത് നിങ്ങളെയും പൊള്ളിക്കും’ എന്ന മുന്നറിയിപ്പ് നൽകിയ ഹസീന, ഇടക്കാല സർക്കാർ രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളിവിടാൻ വിദേശശക്തികളുമായി ഗൂഢാലോചന നടത്തുന്നതായും ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് അടിക്ക് തിരിച്ചടിയെന്ന പോലെ ബംഗ്ലാദേശ് സർക്കാരിന്റെ നീക്കം.
Highlights: Interpol Red Notice against Sheikh Hasina soon