കൈവിട്ട് സ്വര്‍ണ വില ; ഇന്ന് പവന് 760 രൂപയുടെ വർധനവ്
ചരിത്രത്തിലാദ്യമായി 72,000 രൂപ കടന്ന് സ്വര്‍ണ വില. തിങ്കളാഴ്ച 560 രൂപയുടെ വര്‍ധനവോടെ ഒരു പവന് 72,120 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,015 രൂപയിലെത്തി. ആദ്യമായാണ് ഒരു ഗ്രാമിന് 9,000 രൂപ കടക്കുന്നത്. രാജ്യാന്തര വില മുന്നേറ്റം തുടരുന്നതാണ് വില വര്‍ധിപ്പിക്കുന്നത്.
ഈസ്റ്ററിന് മുന്നോടിയായി വെള്ളിയാഴ്ച ലാഭമെടുപ്പില്‍ ഇടിഞ്ഞ സ്വര്‍ണം തിങ്കളാഴ്ച വ്യാപാരത്തില്‍ കുതിക്കുകയാണ്. 3,300 ഡോളറിലേക്ക് ഇടിഞ്ഞ സ്വര്‍ണ വില പുതിയ അവസരം ഉപയോഗിക്കുകയാണ്. വ്യാപാര യുദ്ധ ആശങ്കകള്‍ക്കൊപ്പം ഡോളര്‍ മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണതോടെ രാജ്യാന്തര വില തിങ്കളാഴ്ച പുതിയ റെക്കോര്‍ഡ് കുറിച്ചു. 3383 ഡോളറിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണ വില നിലവില്‍ 3372 ഡോളറിന് സമീപത്താണ്.
Highlights: Gold rate today