മാസപ്പടി കേസ്: വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി
കൊച്ചി(Kochi): മാസപ്പടി കേസിൽ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുക്കാന്‍ അനുമതി തേടിയിരിക്കുകയാണ് ഇ.ഡി. ഇതിനായി എറണാകുളം അഡീഷണൽ സെക്ഷൻ കോടതിയിൽ അപേക്ഷ നൽകി.
കുറ്റപത്രത്തിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇ.ഡിയുടെ നടപടി ‘ നേരത്തെ, ഈ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പുതിയ അപേക്ഷ നല്‍കിയത്.
വീണാ വിജയനും അവരുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷന്‍സും യാതൊരു സേവനവും നല്‍കാതെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ കൈപ്പറ്റിയതായി എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. ഈ തുക അനധികൃതമാണെന്നും കമ്പനി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം (129(7), 134(8), 447, 448) കുറ്റാരോപിതര്‍ക്കെതിരെ കേസെടുക്കാമെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.
കേസില്‍ എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും പ്രതികളായിട്ടുണ്ട്. തെളിവുകള്‍ അടങ്ങിയ മൊഴികള്‍ ലഭിച്ചതിനുശേഷം, ഇ.ഡി തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ എംഡി, ജീവനക്കാര്‍ തുടങ്ങി നിരവധി പേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
Highlights: