Sports

ബി.സി.സി.ഐ കേന്ദ്ര കരാറില്‍ തിരിച്ചെത്തി ശ്രേയസ്; സഞ്ജു സി ക്യാറ്റഗറിയില്‍

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിലെ 2024-2025 വര്‍ഷത്തെ കേന്ദ്ര കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ബി.സി.സി.ഐ. ഗ്രേഡ് അടിസ്ഥാനത്തില്‍ തരം തിരിച്ച താരങ്ങളുടെ പട്ടികയില്‍ പ്രതിവര്‍ഷം ഏഴ് കോടി രൂപ വാര്‍ഷിക വരുമാനമായി ലഭിക്കുന്ന താരങ്ങളുടെ എ പ്ലസ് ക്യാറ്റഗറിയില്‍ ഇടം നേടിയത് വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരാണ്.

അതേസമയം കഴിഞ്ഞ സീസണില്‍ കേന്ദ്രകരാറില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യരേയും ഇഷാന്‍ കിഷനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇരു താരങ്ങളേയും കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു.


മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സി ക്യാറ്റഗറിയില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് ബി ക്യാറ്റഗറിയില്‍ നിന്ന് എ ക്യാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.

Highlight: B.C.C.I Announces Annual player Retainership 2024-25  Team India

error: