ഇന്നലെ കാണാനായതിൽ സന്തോഷം: മാർപാപ്പയുമായുള്ള അവസാന കൂടിക്കാഴ്ച പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ്
ന്യൂഡൽഹി(New Delhi) ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ‘‘മാർപാപ്പ വിടവാങ്ങിയത് അറിഞ്ഞു. ലോകത്താകമാനം അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും.’’ – ജെ.ഡി.വാൻസ് എക്സിൽ കുറിച്ചു.
ഇന്ത്യാ സന്ദർശനത്തിന് പുറപ്പെടും മുൻപ് ജെ.ഡി.വാൻസ് റോമിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശംസകൾ അറിയിച്ചിരുന്നു. മാർപാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോകനേതാവാണ് ജെ.ഡി.വാൻസ്.
Highlights: Nice to see you yesterday: US Vice President shares last meeting with Pope