ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ
കാലിഫോർണിയ(California): വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം കണ്ടെത്താൻ മെറ്റ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കുന്നു.
ഇൻസ്റ്റഗ്രാമിലെ ഏതെങ്കിലും ഉപയോക്താവ് തൻറെ പ്രായം 18 വയസിനു മുകളിലാണെന്ന് പറഞ്ഞാൽ, അവർ ഇപ്പോൾ നിരീക്ഷിക്കപ്പെടും. ഉപയോക്താവിൻറെ പ്രസ്താവിച്ച പ്രായം യഥാർഥമാണോ അതോ ഒരു പ്രത്യേക ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിന് അവർ ഉയർന്ന പ്രായം വ്യാജമായി നൽകുകയാണോ എന്ന് മനസിലാക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് മെറ്റയുടെ നീക്കം.
ഉപയോക്താവിൻറെ ഫോട്ടോ, മുഖത്തിൻറെ സവിശേഷതകൾ, ആക്ടിവിറ്റി, ആപ്പിൽ ചെലവഴിച്ച സമയം എന്നിവ നോക്കിയാണ് എഐ അയാളുടെ പ്രായം കണക്കാക്കുന്നത്. ആരുടെയെങ്കിലും പ്രായത്തിൽ ഇൻസ്റ്റഗ്രാമിന് സംശയം തോന്നിയാൽ ഉപയോക്താവിൻറെ ഫേസ് സ്‍കാൻ അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന ഏതെങ്കിലും സർക്കാർ തെളിവ് ആവശ്യപ്പെടും. ഉപയോക്താവിൻറെ യഥാർഥ പ്രായം 18 വയസിന് താഴെയാണെന്ന് രേഖ കാണിക്കുകയാണെങ്കിൽ, അവരുടെ അക്കൗണ്ട് ഓട്ടോമാറ്റിക്കായി ടീനേജ് അക്കൗണ്ടായി മാറും.
Highlights: Beware of those who lie about their age on Instagram! Meta uses AI to catch them