തിരുവാതുക്കൽ ഇരട്ട കൊലപാതകം: പ്രതിയുമായി തെളിവെളുടുപ്പ്, ഹാർഡ് ഡിസ്ക് കണ്ടെത്തി
കോട്ടയം(Kottayam): തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിൽ മരണപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ ഹാർഡ് ഡിസ്ക് കണ്ടെത്തി. വീടിന് സമീപമുള്ള തോട്ടിൽ നിന്നാണ് സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. പ്രതി അമിത് ഒറാങ്ങുമായുള്ള തെളിവെടുപ്പിന് ഇന്ന് വൈകിട്ട് 4.30 മണിയോടെ പോലീസ് തിരുവാതിക്കലുള്ള വീട്ടിൽ എത്തിയിരുന്നു.
പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തോട്ടിൽ ഇറങ്ങി പരിശോധിക്കുമ്പോഴാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. വീടിനുള്ളിൽ നടന്ന കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുവാനായി പ്രതി സി.സി.ടി.വി ഹാർഡ് ഡിസ്ക് ഊരി മാറ്റി തോട്ടിൽ കളയുകയായിരുന്നു
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ തൃശൂർ മാളയില്‍നിന്നാണ് അന്വേഷണം സംഘം ഇന്ന് പിടികൂടിയത്.
Highlights: Thiruvathukkal double murder: Evidence found with accused, hard disk recovered