National

ഗൗതം ഗംഭീറിന് വധഭീഷണി; അന്വേഷണം ശക്തമാക്കുന്നു, പിന്നിൽ ഐഎസ്‌ഐഎസ് കാശ്മീർ



ന്യൂഡൽഹി ( New Delhi): ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന ഭീകരസംഘടനയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രിൽ 22ന് ഇമെയിൽ സന്ദേശങ്ങളിലൂടെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ‘IKillU.’ എന്ന സന്ദേശം രണ്ട് തവണയായി – ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവുമാണ് അയച്ചത്. അതേ ദിവസം തന്നെ ഡൽഹി പൊലീസിൽ പരാതിയുമായി ഗംഭീറിന്റെ ഓഫീസ് സമീപിച്ചു. പൊലീസും സൈബർ സെല്ലും ചേർന്ന് സംഭവത്തിൽ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗംഭീറിന്റെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ഭീഷണിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി വേണമെന്നും പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഗുരുതരമായി കണക്കിലെടുക്കുന്ന പൊലിസ്, ഭീഷണിക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇത് ആദ്യമായല്ല ഗംഭീറിന് വധഭീഷണി ലഭിക്കുന്നത്. 2021 നവംബറിൽ പാര്‍ലമെന്റില്‍ സേവനം ചെയ്യുമ്പോഴുമാണ് ഇത്തരമൊരു ഭീഷണി സന്ദേശം ലഭിച്ചത്. അതിനുശേഷം സുരക്ഷ ശക്തമാക്കിയിരുന്നു.

ഇപ്പോഴത്തെ സംഭവത്തെത്തുടർന്ന് ഗംഭീറിന് കേന്ദ്രസർക്കാരിന്റെ സുരക്ഷാ സംവിധാനവും വധഭീഷണിയുടെ പശ്ചാത്തലത്തിലുള്ള ആസൂത്രിത വശങ്ങളും പരിശോധിക്കുന്നതായാണ് വിവരം.

Highlights: Gautam Gambhir gets death threat from ‘ISIS Kashmir’, approaches police

error: