National

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഗൂഢാലോചന നടത്തിയവർക്കും ആക്രമണം നടത്തിയവർക്കും ശക്തമായ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലിയ ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ മധുബാനിയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. ഈ തീവ്രവാദികൾക്കും ഈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർക്കും അവർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ ശിക്ഷ ലഭിക്കുമെന്ന് ഞാൻ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു,’ മോദി പറഞ്ഞു.

Highlight: India will pursue terrorists to the ends of the earth’: PM Modi on Pahalgam attack

error: