ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍; ചൈന വിടാനൊരുങ്ങി ആപ്പിള്‍
അമേരിക്കയില്‍ വില്‍ക്കുന്ന എല്ലാ ഐഫോണുകളുടെയും നിര്‍മാണം അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവ കാരണമുള്ള അനിശ്ചിതത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ നീക്കം. 2026 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രതിവര്‍ഷം 60 ദശലക്ഷത്തിലധികം ഐഫോണുകള്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കണക്ക്. ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് യുഎസ്. ലോകത്ത് ആപ്പിള്‍ വില്‍ക്കുന്ന 232.1 ദശലക്ഷം ഐഫോണുകളില്‍ 28%, അല്ലെങ്കില്‍ 65 ദശലക്ഷം ഐഫോണുകള്‍ യുഎസിലാണ് വില്‍ക്കുന്നത്. ചൈനയിലെ ഫോക്സ്കോണ്‍ പ്ലാന്റില്‍ ആണ് ആപ്പിള്‍ ഭൂരിഭാഗം ഐഫോണുകളും നിര്‍മ്മിക്കുന്നത്.
യുഎസിലേക്കുള്ള ഐഫോണുകളുടെ ഉത്പാദനം ചൈനയില്‍ നിന്ന് മാറ്റുന്നത് ആപ്പിളിന് കുത്തനെയുള്ള തീരുവ ഒഴിവാക്കാന്‍ സഹായിക്കുക മാത്രമല്ല, യുഎസ്-ചൈന ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ മൂലമുള്ള വെല്ലുവിളികള്‍ കുറയ്ക്കുകയും ചെയ്യാം. ചൈനയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം 145% വരെ ഉയര്‍ന്ന തീരുവ ചുമത്തിയിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 20% ആയിരുന്നു തീരുവ.
ഫോണുകള്‍ പോലുള്ള ചില ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് അടുത്തിടെ തീരുവ ഒഴിവാക്കിയിരുന്നുവെങ്കിലും, എപ്പോള്‍ വേണമെങ്കിലും അത് പുന:സ്ഥാപിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Highlights: Now, Made-in-India iPhones; Apple prepares to leave China