Kerala

പി കെ ശ്രീമതിയെ സെക്രട്ടേറിയറ്റിൽ പങ്കെടുപ്പിക്കാൻ ദേശീയ നേതൃത്വം; സംസ്ഥാനം ഭിന്ന അഭിപ്രായത്തിൽ


തിരുവനന്തപുരം(Thiruvananthapuram): സിപിഐഎം നേതാവ് പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. കേന്ദ്ര കമ്മറ്റി അംഗമായ ശ്രീമതിക്ക് സെക്രട്ടേറിയറ്റിൽ പങ്കെടുക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം. എന്നാൽ, മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴേ പങ്കെടുക്കാൻ കഴിയൂ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
പ്രായപരിധി കമിതിയായ ശേഷവും പി കെ ശ്രീമതി കേന്ദ്ര കമ്മറ്റിയിൽ തുടരുന്നത് സംസ്ഥാനത്തിന്റെ താല്പര്യം അനുസരിച്ചല്ലെന്നാണ് വിവരം. ശ്രീമതിക്ക് നേതൃത്വം തുടരാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ബൃദ്ധാ കാരാട്ടും സുഭാഷിണി അലിയും വിഷയമുയർത്തിയിരുന്നുവെന്ന് ദേശീയ തലത്തിൽ നിന്ന് സൂചനയുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റിൽ പി കെ ശ്രീമതിയെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗുമായ പിണറായി വിജയൻ നേരിട്ട് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. 19-ാം തീയതി നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എത്തിയപ്പോൾ തന്നെയാണ് നിർദേശം നൽകപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പി കെ ശ്രീമതിക്ക് സംസ്ഥാനത്തെ സംഘടനാ ചുമതലകൾ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.

Highlights: National leadership wants PK Sreemathy to join the secretariat; State has different opinions

error: