HighlightsKerala

ഏറ്റവും കഠിനമായ സമയങ്ങളിൽ പോലും പിന്തുണച്ചതിന് കേരള സർക്കാരിന് നന്ദി; കരൺ അദാനി

വിഴിഞ്ഞം രണ്ടാം ഘട്ടം 2028-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു

തിരുവനന്തപുരം (Thiruvananthapuram): വിഴിഞ്ഞം ഇന്‍റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ടിനെ ഏറ്റവും കാര്യക്ഷമമായ തുറമുഖമാക്കി മാറ്റാനും വ്യാപാരികൾക്ക് അവരുടെ ലോജിസ്റ്റിക്‌സ്‌ ചെലവ് കുറയ്ക്കാൻ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദാനി ഗ്രൂപ്പിന്‍റെ തുറമുഖ ബിസിനസ് മാനേജിങ്‌ ഡയറക്‌ടർ കരൺ അദാനി.

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടത്തിലെ പ്രവര്‍ത്തികളാണ് ഇപ്പോൾ പൂർത്തിയായത്. രണ്ടാം ഘട്ടം 2028 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്ക് ട്രാൻസ്ഷിപ്പ്മെന്‍റിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും.

ഏകദേശം 20 മീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞത്തിന്‍റെ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റും ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽ വ്യാപാര റൂട്ടുകളിൽ ഒന്നിന് സമീപമുള്ള സ്ഥലവും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖത്തിന്‍റെ നിലവിലെ ശേഷി 1.2 ദശലക്ഷം ടിഇയുഎസാണ്. 2028-ഓടെ ഇത് 5 ദശലക്ഷം ടിഇയുഎസായി ഉയർത്തുക എന്നതാണ് ലക്ഷ്യം. ലോജിസ്റ്റിക് ചെലവുകളിൽ കുറഞ്ഞത് 25-30 ശതമാനം കുറവ് വരുത്തുകയാണ് അദാനി പോർട്ട്‌സിന്‍റെ ബിസിനസ് ലക്ഷ്യമിടുന്നത്. അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ പദ്ധതികളിൽ ഒന്നായിരുന്നുവിത്.

അതിന് ജീവൻ വയ്‌ക്കുകയും പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നത് കാണാൻ സന്തോഷമുണ്ട്. രാജ്യത്തിന് സഹായകരമാകുന്നതും അഭിമാനിക്കാൻ കഴിയുന്നതുമായ ഒരു സമ്പൂർണ ആസ്‌തി നിർമിച്ചതിൽ തങ്ങള്‍ ഏറെ അഭിമാനിക്കുന്നുവെന്നും കരണ്‍ അദാനി പറഞ്ഞു.

Highlights: Thanks to Kerala government for supporting us even in the toughest times; Karan Adani

error: