Kerala

ഇനി തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെ സിംഗിൾലൈൻ സംവിധാനം ഒരുങ്ങും

എറണാകുളം (Ernakulam): വൈറ്റിലയിലെ ഗതാഗത കുരുക്കഴിക്കാൻ നടപടിയുമായി ഗതാഗത മന്ത്രി. ആദ്യഘട്ടമെന്ന നിലയിൽ തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനം ഒരുക്കും. വൈറ്റില പാലത്തിന് താഴെയുള്ള മീഡിയനുകൾ മുറിച്ച് മാറ്റി റോഡിന് വീതി കൂട്ടുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കൂടാതെ ആദ്യഘട്ട പരീക്ഷണം വിജയിച്ചാൽ തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.

അതേസമയം ഇടപ്പള്ളിയിലും കളമശ്ശേരിയിലും നെടുമ്പാശ്ശേരിയിലും വിജയിച്ച പരിഷ്ക്കരണങ്ങളുടെ ആത്മവിശ്വാസത്തിലാണ് വൈറ്റിലെ ജംഗ്ഷനിൽ പരിഷ്ക്കരിക്കുന്നത്. തീരാത്ത വൈറ്റിലയിലെ കരുക്കിന് പരിഹാരം കാണാൻ ആദ്യ ഘട്ടത്തിൽ ഒറ്റവരി പാത ഒരുക്കും. കടവന്ത്രയിൽ നിന്ന് വൈറ്റിലയിലേക്കും തൈക്കൂടത്തു നിന്ന് വൈറ്റിലയിലേക്കുമാണ് ഒറ്റ വരി പാത എത്തുന്നത്. പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് നൽകി ഗതാഗത സംവിധാനം പരിഷ്ക്കരിക്കും.

Highlights: Now a single-line system will be ready from Thripunithura to Vyttila

error: