Entertainment

നാളെ തമിഴില്‍ റിലീസ്; ‘തുടരും’ കളക്ഷന്‍ റിപ്പോട്ട് പുറത്ത്

ലിയ വിജങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് തുടരും. ചിത്രം ഏപ്രില്‍ 25 ആണ് തിയറ്ററുകളിലെത്തിയത്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും സമീപകാലത്ത് മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഒക്കുപ്പന്‍സിയോടെയാണ് ചിത്രം തിയറ്ററുകളില്‍ തുടരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം കേരള ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യ 11 ദിവസങ്ങളില്‍ 5 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍. 12-ാം ദിനം 4.7 കോടിയും 13-ാം ദിവസും 4 കോടിക്ക് മുകളിലുമാണ് കേരളത്തില്‍ നിന്നുള്ള നേട്ടം. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആദ്യ 13 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 80 കോടിയാണ്. അതേസമയം നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 100 കോടിയാണ്.

മൂന്നാം വാരാന്ത്യത്തോട് അടുക്കുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ ചെറിയ ഇടിവ് ഉണ്ട്. മലയാളത്തിലടക്കം പുതിയ റിലീസുകളും ഈ വാരാന്ത്യത്തില്‍ എത്തുന്നുണ്ട്. അതേസമയം തുടരും സിനിമയുടെ തമിഴ് പതിപ്പ് നാളെ തമിഴ്നാട്ടിലെ തിയറ്ററുകളില്‍ എത്തും. നേരത്തെ കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മലയാളം പതിപ്പ് ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 173.25 കോടിയാണ്.

Highlights: Released in Tamil tomorrow; ‘Thudarum’ collection report out

error: