Tech

ചാറ്റ് ജിപിടിയില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കളറാക്കിയാലോ

ചാറ്റ് ജിപിടി പോലുള്ള അത്യാധുനിക എഐ ഉപകരണങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കളറാക്കാം നിങ്ങളെ സഹായിക്കും. ചാറ്റ് ജിപിടിയില്‍ നിങ്ങളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് ചിത്രത്തിന്റെ സത്ത നഷ്ടപ്പെടാതെ അവയ്ക്ക് നിറം നല്‍കാന്‍ സാധിക്കും. നിങ്ങൾ ചെയ്യേണ്ടത് വിശദമായതും കൃത്യമായതുമായ നിര്‍ദേശം ചാറ്റ് ജിപിടി നല്‍കുക എന്നതാണ്.

അതേസമയം ചര്‍മത്തിന്റെ നിറം, വസ്ത്രങ്ങളുടെ നിറം, പശ്ചാത്തലത്തിലുള്ള നിറങ്ങള്‍ തുടങ്ങി യഥാര്‍ത്ഥ ലൈറ്റിങും കോണ്‍ട്രാസ്റ്റും ടെക്‌സ്ചറും നിലനിര്‍ത്തിക്കൊണ്ട് ചിത്രം നിറമുള്ളതാക്കിമാറ്റാന്‍ ചാറ്റ് ജിപിടിയോട് നിര്‍ദേശിക്കാനാവും.

എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാം

ആദ്യം, പഴയ ഫോട്ടോ ചാറ്റ് ജിപിടിയിലേക്ക് അപ്ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്ത ശേഷം, അടുത്ത ഘട്ടം പ്രോംപ്റ്റ് നല്‍കുക എന്നതാണ്. അതായത്, ചിത്രത്തിന്റെ യഥാര്‍ത്ഥ വിശദാംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മോഡലിന് യഥാര്‍ത്ഥ നിറങ്ങള്‍ ചേര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നൽകുക. തുടർന്ന് ചിത്രം അതിന്റെ കാലഘട്ടവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി, മോഡല്‍ പശ്ചാത്തലം, വസ്ത്രങ്ങള്‍, ചര്‍മ്മനിറം എന്നിവയ്ക്ക് അനുയോജ്യമായ നിറങ്ങള്‍ നല്‍കും.

ഘട്ടം 1: ചിത്രം അപ്‌ലോഡ് ചെയ്യുക

ചാറ്റ് വിന്‍ഡോയിലെ ഇമേജ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അപ്‌ലോഡ് പ്ലോഡ് ചെയ്യുക.

ഘട്ടം 2: പ്രോംപ്റ്റ് തയ്യാറാക്കുക

ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം, അതിനായി വിശദമായ ഒരു നിര്‍ദ്ദേശം തയ്യാറാക്കുക. നിറങ്ങള്‍, വസ്ത്രങ്ങള്‍, പശ്ചാത്തലം, കാലഘട്ടം എന്നിവ വ്യക്തമാക്കണം. നിര്‍ദേശം എത്രത്തോളം വിശദമാവുന്നുവോ അത്രത്തോളും ഫലം മികച്ചതായിരിക്കും.

error: