പാവറട്ടി തിരുനാളിനിടെ സംഘർഷം:ഒരാൾക്ക് താക്കോൽകൊണ്ട് കുത്തേറ്റു
തൃശൂർ (Thrissur): പാവറട്ടി തിരുനാളിന്റെ ഭാഗമായി വള എഴുന്നള്ളിപ്പ് കൊണ്ടുവരുന്നതിനിടെ സംഘർഷം. താക്കോൽകൊണ്ട് തലയിൽ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. ഗുരുവായൂർ സ്വദേശി ലിറോയ് ജോഷി (22) ക്കാണ് പരിക്കേറ്റത്. ഇയാളെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രി 12 ഓടെ പാവറട്ടി പള്ളിനടയിലാണ് സംഭവം. ഒരു ക്ലബിന്റെ വരവ് ആഘോഷ പരിപാടിയിൽ സുഹൃത്തുക്കളുമായി ഡാൻസ് കളിച്ചിരുന്ന ലിറോയും മറ്റൊരാളും ദേഹത്ത് തട്ടി എന്ന കാര്യം പറഞ്ഞ് തുടങ്ങിയ തർക്കത്തെത്തുടർന്നാണ് ലിറോയ്ക്ക് തലയുടെ പിറകിൽ താക്കോൽ കൊണ്ട് കുത്തേറ്റത്.
Highlights: Clashes during Pavaratti festival, One person stabbed with a key