HighlightsKerala

സംസ്ഥാനത്ത് 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ യോഗ്യരല്ല; പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സിൽ

തിരുവനന്തപുരം(Thiruvananthapuram):: സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സിൽ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ യോഗ്യരല്ലെന്നാണ് ബാര്‍ കൗണ്‍സിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം 2010 മുതൽ അഭിഭാഷകരായി എന്‍ റോള്‍ ചെയ്തവര്‍ ആള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷൻ (AIBE) പാസായിരിക്കണമെന്നാണ് ചട്ടം. ഈ പരീക്ഷ പാസായവര്‍ക്ക് മാത്രമേ വക്കാലത്ത് ഏറ്റെടുക്കാൻ കഴിയുകയുള്ളു.

പാസാകാത്തവരുടെ പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ആക്ഷേപമുള്ളവര്‍ ഒരുമാസത്തിനകം അറിയിക്കണമെന്നുമാണ് ബാര്‍ കൗണ്‍സിൽ ഓഫ് കേരള പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

Highlights: 1,157 Lawyers in the State Not Eligible to Practice; Bar Council Releases List

error: