National

നോവായി നാല് കുരുന്നുകൾ,കാറിനുള്ളി കുടുങ്ങിയ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

വിശാഖപട്ടണം(vishakhapattanam): ആന്ധ്രാപ്രദേശിലെ വിജയവാടയില്‍ കാറിനുള്ളി കുടുങ്ങിയ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം നടന്നത്. കളിക്കാന്‍ പുറത്തിറങ്ങിയ കുട്ടികള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറുകയായിരുന്നു. കാറ് ലോക് ചെയ്തിരുന്നില്ല. പൊലീസ് പറയുന്നതനുസരിച്ച് കുട്ടികള്‍ കാറിനകത്ത് കയറിയതിന് ശേഷം കാര്‍ ലോക്കാവുകയും കുട്ടികള്‍ അകത്ത് കുടുങ്ങുകയുമായിരുന്നു.

മരിച്ച നാലുപേരും 10 വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. നാലുപേരും കൂടി കളിക്കാന്‍ ഇറങ്ങിയതായിരുന്നു. എന്നാല്‍ വളരെ വൈകിയും കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം ആരംഭിച്ചും. അന്വേഷണത്തിനിടയിലാണ് കുട്ടികളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Highlights: Four children die in car accident

error: