Local

‘നെഞ്ചിനും വയറിനും പരിക്ക്, വാരിയെല്ലും നട്ടെല്ലും പൊട്ടി’; കാട്ടാനയാക്രമണം, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട്(PALAKKAD): പാലക്കാട് മണ്ണാർക്കാട് കാട്ടാനയാക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉമ്മറിന്റെ നെഞ്ചിനും വയറിനുമേറ്റ പരിക്ക് മരണകാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. 
ആനയുടെ ആക്രമണത്തിൽ ഉമ്മറിന്റെ വാരിയെല്ലും നട്ടെല്ലും പൊട്ടിയിരുന്നു. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ  അലനല്ലൂ൪ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) മരിച്ചത്. 

എടത്തനാട്ടുകരയിൽ നിന്നു ചോലമണ്ണിലെ കൃഷിഭൂമിയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫോണിലേക്ക് വീട്ടുകാർ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു. മുമ്പ് ജനങ്ങൾ തിങ്ങിപാർത്തിരുന്ന ചോലമണ്ണ്പ്രദേശത്തു നിലവിൽ ആൾ താമസമില്ല, വന്യജീവി ആക്രമണം കാരണം എല്ലാവരും മാറി താമസിച്ചതാണ്. ഈഭാഗത്ത് റബ്ബർ കൃഷി മാത്രമാണ് നടക്കുന്നത്. ‌

കൊല്ലപ്പെട്ട ഉമ്മറിൻ്റെ കുടുംബത്തിന് വനം വകുപ്പ് ആദ്യഘട്ട സഹായമായ അഞ്ചു ലക്ഷം രൂപ ഇന്ന് കൈമാറും. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയോടെ എടത്തനാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽസംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Highlights: Chest and stomach injuries, broken ribs and spine’; Wild elephant attack, postmortem report

error: