ഹയർ സെക്കണ്ടറി ട്രാന്‍സ്ഫര്‍ താൽകാലിക പട്ടിക പ്രസിദ്ധീകരിച്ചു; പരാതികള്‍ മെയ് 24നകം സമർപ്പിക്കണം
തിരുവനന്തപുരം(Thiruvananthapuram): സർക്കാര്‍ ഹയർ സെക്കൻണ്ടറി സ്കൂള്‍ അധ്യാപകരുടെ 2025-26ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താല്‍കാലിക പട്ടിക (പ്രൊവിഷണൽ ലിസ്റ്റ്) www.dhsetransfer.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേല്‍ പരാതികള്‍ മെയ് 24നകം dhsetransfer@kite.kerala.gov.in എന്ന ഇ-മെയിലില്‍ സമർപ്പിക്കണം. മെയ് 31നകം ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.
പ്രൊഫൈല്‍ അപ്‍ഡേറ്റ് ചെയ്യാന്‍ നിരവധി അവസരങ്ങള്‍ നൽകിയിട്ടും അവ കൃത്യമാക്കാത്തതു മൂലം അധ്യാപകരുടെ സേവന കാലയളവ് ലിസ്റ്റില്‍ കുറവായി കാണുന്നുവെങ്കില്‍ അത്തരം പരാതികള്‍ ഇനി പരിഗണിക്കില്ല. പരിരക്ഷിതം, മുന്‍ഗണന, അനുകമ്പാര്‍ഹം വിഭാഗത്തില്‍ തെറ്റായ വിവരങ്ങളും രേഖകളും നല്‍കി ആനുകൂല്യം പറ്റുന്നവർ ലിസ്റ്റിലുണ്ടെങ്കില്‍ അതിനെതിരെ മറ്റുളളവര്‍ക്കും പരാതി നൽകാം. പ്രിന്‍സിപ്പല്‍മാര്‍ ഫോര്‍വേഡ് ചെയ്ത മുൻഗണനാ വിഭാഗത്തിലെ അപേക്ഷകള്‍ മതിയായ രേഖകള്‍ ഇല്ല എന്ന് പിന്നീട് കണ്ടെത്തിയാല്‍ ആ വിഭാഗത്തില്‍ നിന്ന് അവരെ മാറ്റും.
Highlights: Higher Secondary Transfer Provisional List Published; Complaints Must Be Submitted by May 24