Tech

സുഖോയ് യുദ്ധവിമാനം ഇനി AI പറത്തും, ചരിത്രം കുറിച്ച് റഷ്യ, നേട്ടമായത് ഇന്ത്യക്കും

നിര്‍മിതബുദ്ധിയില്‍ വലിയ ഒരു വിപ്ലവത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. AI എന്നത് വരേണ്യരായ ചുരുക്കം ചിലര്‍ക്ക് മാത്രമായുള്ളതല്ലെന്നും സാങ്കേതിക മേഖലയിലെ വന്‍കിട കമ്പനികളും ആഗോള ഭീമന്മാരും ഈ മേഖലയില്‍ സര്‍വാധിപത്യം സ്ഥാപിക്കുന്നില്ലെന്നും പണ്ടേ ഇന്ത്യ തെളിയിച്ച് കഴിഞ്ഞ കാര്യമാണ്. അതിനെ ഊട്ടി ഉറപ്പിക്കാനുള്ള അവസരം കൂടി ആയിരുന്നു ഇന്ത്യ-പാക് സംഘര്‍ഷത്തിലൂടെ ഇന്ത്യക്ക് തുറന്ന് കിട്ടിയത്. ആ അവസരം ഇന്ത്യ കൃത്യമായി തന്നെ വിനിയോഗിച്ചു. ഇന്ത്യ-പാക് സൈനിക സംഘട്ടനത്തില്‍ രാജ്യത്തിന്റെ ബഹിരാകാശ പരിജ്ഞാനം, ഇലക്ട്രോണിക്‌സ്, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള കമ്പ്യൂട്ടിംഗ് വൈദഗ്ദ്ധ്യം എന്നിവയുടെ വിജയകരമായ സംയോജനം ഏറെ ലോക ശ്രദ്ധ നേടിയിരുന്നു.

കാരണം പാകിസ്ഥാനിലെ ഒന്നിലധികം സൈനിക സ്ഥാപനങ്ങള്‍ ആക്രമിക്കാനും അവരില്‍ നിന്നുള്ള ആ ക്രമണങ്ങളുടെ ഒരു പരമ്പരയെ തന്നെ തടയാനും ഇന്ത്യക്ക് ഈ വൈദഗ്ദ്ധ്യം ഏറെ സഹായകമായിരുന്നു. ഇന്ത്യയ്ക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ സംവിധാനങ്ങള്‍, ഹാര്‍ഡ്, സോഫ്റ്റ് കില്‍ ടെക്‌നിക്കുകള്‍ ശത്രു ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള വ്യോമ പ്രതിരോധ ശേഷി, പാകിസ്ഥാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള ആഴമേറിയതും കൃത്യവുമായ നുഴഞ്ഞുകയറ്റ ശേഷി എന്നിവ, സാങ്കേതിക പുരോഗതിയെ തന്ത്രപരമായ നേട്ടമായി ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ കഴിവുകളെ തെളിയിക്കുന്നുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിനിടയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെ ആദ്യമായി Su-57M യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചു കൊണ്ട്, റഷ്യ തങ്ങളുടെ അത്യാധുനിക വ്യോമ പോരാട്ടങ്ങളുടെ ഭാവിക്ക് പുതിയ നിര്‍വചനം നല്‍കിയിരിക്കുകയാണ്. ഇത് ഇന്ത്യക്ക് കൂടിയാണ് ഗുണകരമായി ഭവിക്കുക.

അമേരിക്കന്‍ പ്രതിരോധ നിരീക്ഷകരെ അമ്പരപ്പിച്ച ഈ നീക്കം, റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനങ്ങളുടെ വലിയ ശേഖരമുള്ള ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ അവസരമായി മാറുകയും ചെയ്യുന്നുണ്ട്. പരിചയസമ്പന്നനായ ടെസ്റ്റ് പൈലറ്റ് സെര്‍ജി ബോഗ്ഡാന്റെ നേതൃത്വത്തിലായിരുന്നു Su-57Mന്റെ ആദ്യ AI സഹായത്തോടെയുള്ള പറക്കല്‍. ഒരു പൈലറ്റ് കോക്ക്പിറ്റിലുണ്ടായിരുന്നിട്ടും, വിമാനത്തിന്റെ ഫ്‌ലൈറ്റ് കണ്‍ട്രോള്‍, നാവിഗേഷന്‍, ലക്ഷ്യം തിരഞ്ഞെടുക്കല്‍ എന്നിവയെല്ലാം സംയോജിത AI സിസ്റ്റം സ്വയം ഭരണാധികാരത്തോടെയാണ് കൈകാര്യം ചെയ്തത്. റഷ്യയുടെ വ്യോമയാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ പരീക്ഷണവും അടയാളപ്പെടുത്തിക്കഴിഞ്ഞു. യുദ്ധ വ്യോമയാനത്തില്‍ AI സജീവമായി വിന്യസിക്കുന്ന ചുരുക്കം ചില ആഗോള ശക്തികളില്‍ ഒന്നായി ഇതോടെ റഷ്യ മാറിക്കഴിഞ്ഞു.

അഞ്ചാം തലമുറ എയര്‍ സുപ്പീരിയോറിറ്റി ഫൈറ്ററുകള്‍ വികസിപ്പിക്കുന്നതിനായി 1999-ല്‍ ആരംഭിച്ച റഷ്യയുടെ ദീര്‍ഘകാല PAK FA പ്രോഗ്രാമിന്റെ നിര്‍ണായക ഭാഗമാണ് ഈ AI സംയോജനം. Su-57-ന്റെ നൂതന ആവര്‍ത്തനമായ ടൗ57ങ, ശക്തമായ അഘ51എ1 എഞ്ചിന്‍, അത്യാധുനിക സ്റ്റെല്‍ത്ത് സവിശേഷതകള്‍, ദീര്‍ഘദൂര റഡാര്‍ സംവിധാനങ്ങള്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്നു. F-22 റാപ്റ്റര്‍, F-35 ലൈറ്റ്‌നിംഗ് II പോലുള്ള അമേരിക്കന്‍ ജെറ്റുകളുമായി നേരിട്ട് മത്സരിക്കാന്‍ ഈ മോഡല്‍ റഷ്യയെ പ്രാപ്തമാക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഒരു പൈലറ്റിനെ നിര്‍ബന്ധമാക്കുന്നതിനാല്‍ Su-57M പൂര്‍ണമായും AI നയിക്കുന്നു എന്ന് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും, പറക്കുമ്പോള്‍ പ്രധാന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം AI ഏറ്റെടുത്ത് കാര്യക്ഷമത തെളിയിച്ചു കഴിഞ്ഞു. അത്തരം സംവിധാനങ്ങള്‍ വേഗത്തിലുള്ള തീരുമാനമെടുക്കാനും പൈലറ്റുമാരുടെ ജോലിഭാരം കുറയ്ക്കാനും സഹായിക്കുന്നു, ഉയര്‍ന്ന അപകടസാധ്യതയുള്ള യുദ്ധ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.

Highlights: Sukhoi fighter jet will now be flown by AI, Russia makes history, India also gains

error: