HighlightsInternational

ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യത: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

ലണ്ടൻ(London): യുദ്ധം രൂക്ഷമായ പ്രദേശത്തേക്ക് കൂടുതൽ സഹായം എത്തിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഗാസയെ പൂർണമായും ഉപരോധിച്ചതിന്റെ 11 ആഴ്ചകൾക്ക് ശേഷം ഇസ്രായേൽ അധികൃതർ പരിമിതമായ സഹായം മാത്രമേ പലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ. യുഎസ്, കാനഡ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദത്തെ തുടർന്നാണ് ഈ നീക്കം.

ഇസ്രായേൽ ആഴ്ചകളായി നടത്തിയ പൂർണ ഉപരോധത്തിന് ശേഷം കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടയുള്ള സഹായങ്ങളുമായി ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിൽ പ്രവേശിച്ചതെന്ന് യുഎൻ മാനുഷിക മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു.ഇത് വിലക്കിന് ശേഷം കടലിലെ ഒരു തുള്ളി വെള്ളത്തോളം മാത്രം പര്യാപ്തമാണ്. ആവശ്യമുള്ള സമൂഹങ്ങളിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച ബ്രിട്ടൺ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഗാസയിലെ ഇസ്രായേലിന്റെ “അതിക്രൂരമായ നടപടികളെ” അപലപിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് ശേഷമാണ് യുഎൻ ഉദ്യോഗസ്ഥന്റെ പ്രസ്താവന. ഇസ്രായേൽ സഹായം തടഞ്ഞതിനെയും പലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ നെതന്യാഹുവിന്റെ സർക്കാരിലെ മന്ത്രിമാരുടെ അഭിപ്രായങ്ങളെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ വിമർശിച്ചു.

Highlights: 14,000 children could die in Gaza in the next 48 hours: UN warning

error: