HighlightsKerala

തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ; ദൃശ്യങ്ങൾ പരന്നതോടെ രാത്രിയിൽ തന്നെ ടാറിട്ട് മൂടി ദേശീയപാത അധികൃതർ

തൃശൂർ(Thrissur): മലപ്പുറത്തിന് പിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ കണ്ടെത്തി. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ കാണുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു ദേശീയപാത അധികൃതർ. രാത്രി എത്തിയാണ് വിള്ളൽ അടച്ചത്.

Highlights: Cracks appear on NH 66 in Chavakkad, Thrissur; after visuals spread, National Highway authorities covered it with tar the same night.

error: