Editorial

ജാഗ്രത വേണം

സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പതിവ് തെറ്റിച്ചുകൊണ്ട് കാലവർഷം ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. മെയ് 24ന് മുൻപേ മഴ ശക്തിയായി പെയ്യുന്നുണ്ട്. സാധാരണയിലും എട്ടു ദിവസം മുൻപ് എത്തിച്ചേർന്ന കാലവർഷം ഇതിനുമുമ്പ് നേരത്തെയായത് 2009 മെയ് 23നാണ്. ചരിത്രത്തിൽ ആദ്യമായി ഏറ്റവും നേരത്തെ എത്തിയ കാലവർഷ സീസൺ ആണിത്.
1990 മെയ് 19 നും 1975 നും പിന്നാലെ ഏറ്റവും നേരത്തെ മഴക്കാലമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നാണ് ഇത് അറിയപ്പെടുന്നത്. അതിതീവ്രമായ മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദീർഘദൂര യാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കുകയും,അറബിക്കടലിലും സാഹചര്യം പ്രതികൂലം ആകുന്നതിന് പശ്ചാത്തലത്തിൽ കടലിലേക്കുള്ള മത്സ്യബന്ധന യാത്രകൾ മറ്റു യാത്രകൾ എന്നിവ ഒഴിവാക്കണമെന്നും മുന്നറിയിപ്പുകൾ നിലവിൽ വന്നിട്ടുണ്ട്. പ്രകൃതിയുടെ പ്രതികൂലമായ സാഹചര്യത്തിന്റെ ദൃഷ്ടാന്തം എന്നോണം വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ കപ്പൽ അപകടത്തിൽപ്പെട്ട കണ്ടെയ്നറുകൾ കടലിലേക്ക് വീണതും സാഹചര്യത്തെ കുറേക്കൂടി ജാഗ്രതയിലേക്ക് നയിക്കുന്നുണ്ട്.
അപകടകരമായ കാർഗോ കടലിൽ വീണതിലാണ് കേരളത്തിലെ തീരപ്രദേശങ്ങൾ സമ്പൂർണ്ണ ജാഗ്രതയിലാണ്. തീരപ്രദേശങ്ങളിൽ അടിയുന്ന കണ്ടെയ്നറോ എണ്ണപ്പാട്ടയോ എണ്ണപ്പാടകളും തൊടുകയോ അടുത്തേക്ക് ചെല്ലുകയോ പാടില്ല എന്ന കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന അതോറിറ്റിയും കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിസരങ്ങളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർത്തിയാക്കേണ്ടതാണ്. വെള്ളക്കെട്ടുള്ള ഇടത്തിലൂടെ യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.കുട്ടികളുടെ കാര്യത്തിലും അത് വേണം. വെള്ളം കാണുന്നതിന്റെ കൗതുകത്തിൽ എടുത്ത് ചാടുമ്പോൾ മാരകമായ വിഷമുള്ള പാമ്പുകളും മറ്റും ജന്തുക്കളും അതിൽ പതിഞ്ഞിരിക്കുന്നുണ്ടാകും.
അസാധാരണമായ കാറ്റിലും വൈദ്യുതി ലൈനുകൾ ഒടിഞ്ഞ് വെള്ളത്തിൽ വീണു കിടക്കുന്നുണ്ടാവും. അറിഞ്ഞോ അറിയാതെയോ അതിൽ സ്പർശിച്ചാൽ ഉണ്ടാകുന്ന ഭവിഷത്ത് വാക്കുകൾക്കതീതമാണ്.
105 ശതമാനം വരെ കൂടുതൽ മഴ ഇത്തവണത്തെ മൺസൂൺ സീസണിൽ ലഭിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കേരളത്തിൽ എത്തുന്ന കാലവർഷമാണ് രാജ്യവ്യാപകമായി വ്യാപിക്കാറ്. കേരളത്തിൽനിന്ന് വടക്കോട്ട് സഞ്ചരിച്ചാണ് മൺസൂൺ രാജ്യത്താകെ പെയ്യുന്നത്. കേരളത്തിൽ കാലവർഷമെത്തുന്നതിന്റെ തീയതി അടിസ്ഥാനപ്പെടുത്തിയാണ് ദേശീയതലത്തിൽ മുന്നൊരുക്കങ്ങളും നടത്താറ്.
ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പെയ്യാനുള്ള മഴക്കാറ് നിലച്ചിരിക്കാതെ നേരത്തെ എത്തിയതോടെ മുന്നൊരുക്കങ്ങളും ജാഗ്രതയും സമാന വേഗതയിൽ അടിയന്തരമായി തന്നെ പൂർത്തിയാക്കണം. ജാഗ്രതയുടെ കരുതലിന്റെ കരങ്ങളുമായി ഒന്നിച്ച് ഒരേ മനസ്സോടെ കാലഘട്ടത്തിൽ അനുബന്ധമായി ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടാം.
മഹാ ദുരന്തങ്ങൾ പേമാരി പോലെ പെയ്തൊഴിഞ്ഞതാണ് പിന്നിട്ട നാളുകളിലെ ഈ സീസണിലെ നോവ്. ഇത്തവണ അത്തരം ദുരന്തങ്ങൾ ഉണ്ടാകില്ല എന്ന് പ്രത്യാശിക്കുന്നു. സർക്കാരിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. ജാഗ്രത പാലിക്കണം. സുരക്ഷിതത്വം ഉറപ്പ് വരുത്തണം.

error: