International

ക്ലാസ് കട്ടുചെയ്താല്‍ വിസയും കട്ട്; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ(Washington): കൂട്ട നാടുകടത്തൽ വിവാദങ്ങൾക്കിടയിൽ രാജ്യത്തെ ഇന്ത്യൻ, വിദേശ വിദ്യാർഥികൾക്ക് അമേരിക്ക പുതിയ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ യുഎസ് എംബസി പങ്കിട്ട ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്സില്‍നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ യുഎസ് എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിസാ നിബന്ധനകള്‍ പാലിക്കുകയും സ്റ്റുഡന്റ് സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്യുക – ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

ഈ വർഷം ആദ്യം വൻതോതിലുള്ള നാടുകടത്തൽ നടപടി സ്വീകരിച്ചതിന് ശേഷമാണ് യുഎസ് സർക്കാരിന്റെ ഈ മുന്നറിയിപ്പ്. ഈ മാസം ആദ്യം, യുഎസിൽ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) വിസകളിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) മുന്നറിയിപ്പ് നൽകിയിരുന്നു. കൂട്ട നാടുകടത്തല്‍ നടപടികള്‍ക്കിടെ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് പല കോളേജുകളും വിദേശ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ റദ്ദാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.

ഇന്ത്യയിലെ യുഎസ് എംബസിയും ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നടപടികളുടെ ഭാഗമായി 2025 ജനുവരി മുതല്‍ അമേരിക്ക ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 682 ഇന്ത്യന്‍ പൗരന്മായൊണ് യുഎസില്‍നിന്ന് നാടുകടത്തിയത്. അവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി അവിടെ എത്തിയവരായിരുന്നു.

കൂടാതെ, ഈ മാസം ആദ്യം ഇന്ത്യയിലെ യുഎസ് എംബസി ഇന്ത്യൻ കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകുകയും നാടുകടത്തൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എച്ച്-1ബി വിസകൾ, സ്റ്റുഡന്റ് വിസകൾ, ടൂറിസം വിസകൾ എന്നിവയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാർക്കും ഈ മുന്നറിയിപ്പ് നൽകിയിരുന്നു.

Highlights: US issues new warning to Indian students if they cut classes, visa will be cut

error: