ബ്രേക്കിട്ട് സ്വർണവില; വെള്ളി വിലയിൽ വർധനവ്
സംസ്ഥാനത്ത് തുടർച്ചയായാ നാല് ദിവസത്തെ വർധനവിന് ശേഷം സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന് ഇന്നലെ 320 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 73000 കടന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്.
കഴിഞ്ഞ നാല് ദിവസത്തിൽ സ്വർണവില 1,680 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7490 രൂപയാണ്.
അതേസമയം സ്വർണത്തിന് പിന്നാലെ വെള്ളിക്കും വില വർധിക്കുകയാണ്.. കിലോയ്ക്ക് 104675 രൂപയാണ് വ്യാഴാഴ്ച വെള്ളിയുടെ വില. മാർച്ച് 27ന് ഇതിന് മുൻപ് വെള്ളിയുടെ വില 101313 രൂപയിലെത്തിയിരുന്നു.
ഏപ്രിൽ നാലിന് ശേഷം വെള്ളി വില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. ഏപ്രിൽ നാലിന് 87620 രൂപയായിരുന്നു ഒരു കിലോ വെള്ളിയുടെ വില. ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ എനർജി മേഖലയിൽ നിന്നുള്ള ആവശ്യം ഉയർന്നതോടെയാണ് വെള്ളി വിലയും കുതിക്കുന്നത്.
Highlights: Gold, silver rate Today