ഇറാൻ-ഇസ്രായേൽ സംഘർഷം; കുത്തനെ കൂടി സ്വർണവില
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തിന് പിന്നാലെ ലോകവിപണിയിൽ സ്വർണവിലയും എണ്ണവിലയും കുതിച്ചുയർന്നു.
കേരളത്തിൽ സ്വർണവില പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയായി.ഏപ്രിലിൽ സ്വർണവില 74,320 രൂപയിൽ എത്തിയിരുന്നു.
ഈ റെക്കോര്‍ഡാണ് ഇന്ന് തകര്‍ന്നത്.
ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
ഒരു ഗ്രാം സ്വർണാഭരണം വാങ്ങണമെങ്കിൽ 10000 രൂപയധികം നല്‍കേണ്ടിവരും.
അതേസമയം, അന്താരാഷ്ട്ര സ്വർണ്ണവില 3430 ഡോളറാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5480 രൂപയുമാണ് വിലവർധന ഉണ്ടായിരിക്കുന്നത്
രൂപ കൂടുതൽ ദുർബലമായതാണ് ആഭ്യന്തര സ്വർണ്ണവില ഉയരാൻ മറ്റൊരു കാരണo.
Highlights: gold rate Today