Editorial

മാസപ്പടിക്കേസില്‍ നേരറിയണം

സി.എം.ആര്‍.എല്‍ എക്‌സലോജിക് ഇടപെടല്‍ അഴിമതിയാരോപിച്ച് ഷോണ്‍ ജോര്‍ജും മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയും നല്‍കിയ കേസില്‍ എസ്.എഫ്. ഐ.ഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. രാഷ്ട്രീയ ഗുഢാലോചനയെന്ന ആരോപണത്തെ മറികടക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കും കുറ്റകരമായ പ്രവൃത്തികള്‍ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാന്‍ പാകത്തില്‍ വീണയും അവരുടെ കമ്പനിയും വ്യക്തത വരുത്തേണ്ടതുണ്ട്. നേരറിയുക തന്നെ വേണം. സംസ്ഥാനത്തിന്റെ ജനാധിപത്യ-നിയമ തന്നെ ചരിത്രത്തിലാദ്യമായിരിക്കും കമ്പനി ടാക്‌സ് അടച്ച് സേവനത്തിന് പണം കൈപ്പറ്റിയത് കൈക്കൂലിയായി ചിത്രീകരിച്ച് അഴിമതി കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. അത് രാഷ്ട്രീയമാണെന്ന് പറയാം. ഈ കേസില്‍ ആദ്യം വാദം കേട്ട് ഹൈക്കോടതി ജഡ്ജിയ്ക്ക് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം വന്ന് പുതിയ ജഡ്ജിയെ കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തി ജുലൈയില്‍ കേസിന്റെ ട്രയല്‍ ആരംഭിക്കാനിരിക്കെ തിടുക്കപ്പെട്ട് കുറ്റപത്രം ഫയല്‍ ചെയ്തതിലെ നിക്ഷിപ്ത താല്‍പര്യം സംശയകരമാണ്. കേസിന്റെ ആരംഭ കാലം മുതല്‍ മുഖ്യമന്ത്രി കേസില്‍ പ്രതി ചേര്‍ക്കാന്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വന്‍ തെളിവുകളുമായി കോടതിയില്‍ പ്രത്യക്ഷപ്പെട്ട മാത്യു കുഴല്‍ നാടനെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശിച്ചതും ഇതിനു പിന്നിലെ രാഷ്ട്രീയം വെളിച്ചത്തു വന്നത് കൊണ്ടാണ്. വിധി ന്യായത്തില്‍ 61 പാരാഗ്രാഫില്‍ ചോദിച്ചതുപോലെ പണം കൈപ്പറ്റിയതിനെ അഴിമതിയുടെ തൊഴുത്തില്‍ കെട്ടാമെങ്കില്‍ മറ്റ് നേതാക്കളും പാപികളല്ലേ?. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടി പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും ഇത്തരം അപ്പം ഭക്ഷിച്ചവരാണ്. അപ്പോള്‍ അവരുടെയും കുഴി എണ്ണണ്ടേ? കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ജുഡീഷ്യറിയെ ചട്ടൂകമാക്കുന്ന ഹീനവും അപമാനകരവുമായ സംഭവമായി ഇത് മാറിക്കഴിഞ്ഞു. കേസുകളുടെ മെറ്റിറ്റ് നോക്കി അന്വേഷണം ത്വരിതപ്പെടുത്തുന്ന എജന്‍സികളുടെ വിശ്വാസ്യത സംശയകരമാണ്. നീതി നിര്‍വഹണത്തിന്റെ ഉന്നത ശ്രേണിയില്‍ അഴുകിയ ദണ്ഡങ്ങള്‍ ഉള്ളത് നാടിന് തന്നെ നാണക്കേടാണ്. ഒരു തിരഞ്ഞെടുപ്പ് കാലം കാത്ത് നില്‍ക്കെ ജനങ്ങളുടെ പ്രയാസകരമായ വിഷയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്നു നില്‍ക്കെ രാജ്യത്തിന്റെ സാഹോദര്യത്വത്തിന് വിലങ്ങിടുന്ന വര്‍ക്ക് ഓഫ് ഭേദഗതി ബില്‍ രാജ്യസഭയുടെ പടികള്‍ കടന്ന് റെയ്‌ന സീന കുന്ന് കയറാന്‍ മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുറത്തുവിട്ട കുറ്റപത്രത്തിന്റെ ജാതകത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. പക്ഷേ, കേരള ഹൈക്കോടതി ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം പൊതുപ്രവര്‍ത്തകരെ സംശയനിഴലില്‍ നിറുത്തുന്നത് അംഗീകരിക്കാനാവില്ല. അതെ, ജനങ്ങളെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഏറ്റെടുക്കാനുണ്ട്. ഭരണകൂടങ്ങള്‍ ഉത്തരവാദിത്തവും നിര്‍വഹിക്കണം. രാഷ്ട്രീയ ചക്കളത്തി പോരാട്ടം നാടിന് ഗുണമുണ്ടാക്കുന്നില്ല. അവരുടെ താളത്തിനൊത്ത് തുള്ളാന്‍ അന്വേഷണ ഏജന്‍സികള്‍ നില്‍ക്കരുത്. നിയമസംവിധാനങ്ങളിലും നീതിപീഠങ്ങളിലുമുള്ള ഈ നാടിന്റെ വിശ്വാസവും പ്രതീക്ഷയുമാണത്. അത് തല്ലിക്കെടുത്തരുത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പതിറ്റാണ്ടുകളായി കേള്‍ക്കുന്ന പല ആരോപണങ്ങളുടെയും അവസ്ഥ ഇന്ന് കേള്‍ക്കാന്‍ പോലുമില്ലെന്നതാണ് ദുര്‍ഗതി. അതു കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് കൂടുതല്‍ പറയാന്‍ നിര്‍ബന്ധിതമാകുന്നതും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കടുകിട അനുതാപം പോലും അനുവദിക്കാനും പാടില്ല.

error: