റാണയെ എത്തിച്ചത് കരുത്തുറ്റ ചുവട് വെയ്പ്
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ വർഷങ്ങൾ നീണ്ട അനിശ്ചിത്വങ്ങൾക്കും നയതന്ത്ര ഇടപെടലുകൾക്കു മൊടുവിൽ ഇന്ത്യൻ നീതിന്യായ സംവിധാനത്തിനു മുന്നിൽ എത്തിച്ചിരിക്കുകയാണ് എൻ.ഐ.എ. 2008 നവംബറിലായിരുന്നു ഭീകരവാദത്തിൻ്റെ ക്രൂരമായ സംഭവങ്ങൾക്ക് മുംബൈയുടെ മണ്ണ് സാക്ഷിയായത്. 195 വിലപ്പെട്ട മനുഷ്യ ജീവനുകൾ അന്ന് ഒറ്റ രാത്രിയിൽ രാജ്യത്തിന് നഷ്ടപ്പെട്ടത്. മുന്നൂറിലധികം മനുഷ്യരാണ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ഇപ്പോഴും ഗുരുതരമായ പരിക്കുകളോടെ കഴിയുന്നത്. അവർക്ക് ലഭിച്ച നീതിയുടെ ആദ്യ വിജയം നിയമത്തിന് മുന്നിലേക്ക് എത്തിയ റാണെ. ലോകത്താകമാനം നിലനിൽക്കുന്ന ഭീകരതയ്ക്കെതിരെയുള്ള രാജ്യത്തിൻ്റെ ചരിത്രപരമായ കരുത്തുറ്റ ചുവടുവെയ്പ്പായി ഇത് മാറി. വ്യാഴാഴ്ച വൈകീട്ടോടെയാണ് റാണയെ യു.എസിൽ നിന്ന് ഡൽഹിയിൽ എത്തിച്ചത്. പാതിരാത്രി ചേർന്ന് പാട്യാല കോടതി 15 ദിവസത്തെ റിമാൻഡിലേക്ക് അയച്ചു. യു.എസുമായി ഇന്ത്യ ഫെബ്രുവരി മുതൽ റാണയെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെ ഗൗരവതരമായിരുന്നു. സാമാനമായ കേസിൽ യു. എസ് റാണയെ ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല ഹർജി തള്ളുകയും ചെയ്തു. കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇന്ത്യ യുഎസ് കരാർ വഴിയാണ് കൈമാറ്റം നടന്നിരിക്കുന്നത് നിരന്തര പ്രവർത്തനത്തിന്റെയും നയതന്ത്ര ത്തിൻ്റെയും വിജയമാണിത്. ഭീകരാക്രമണത്തിന് പിറകിൽ പ്രവർത്തിച്ച ലഷ്കറെ തൊയ്ബ,ജിഹാദി ഇസ്ലാമിൽ തുടങ്ങിയ സംഘടനകളെ യു.എ.പി.എ പ്രകാരം ഭീകര സംഘടനകൾ ആക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലോകസമാധാനത്തിന് രാഷ്ട്ര തലവന്മാരുടെ ഒറ്റക്കെട്ടായ പരിശ്രമം വീണ്ടും വീണ്ടും അനിവാര്യമായി കൊണ്ടിരിക്കുന്ന വർത്തമാനകാല സ്ഥിതിയിൽ ഇന്ത്യയുടെ ഇടപെടൽ ലോകത്തിൻറെ പലയിടങ്ങളിലും നടക്കുന്ന അധിനിവേശ അതിക്രമങ്ങളെ അറുതി വരുത്താൻ സാധിക്കട്ടെ എന്ആഗ്രഹിക്കുകയാണ്. രാജ്യത്തെ ജയിൽ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി പ്രതികൾ ശക്തരാക്കാതെ കടുത്ത ശിക്ഷ ഉറപ്പു വരുത്തണം. മുഖ്യ സുതാധാരന്മാരിൽ ഒരാളായ ഹെഡ് ലിയെയും ഇന്ത്യയിൽ എത്തിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. മരിക്കാത്ത ഓർമ്മയായി മനസ്സിൽ ജീവിക്കുന്ന സന്ദീപ് ഉണ്ണികൃഷ്ണൻ, ഹേമന്ത് തർക്കറെ, ജീവിക്കുന്ന രക്തസാക്ഷി തോമസ് വർഗീസ് അശോക് കാടെ തുടങ്ങിയവർക്ക് സമർപ്പിക്കുന്ന ആദരവും ഭീകരവാദത്തിൻ്റെ അടി വേരുകൾ പറിച്ചെറിയുന്ന നിയമത്തിൻ്റ പുതു വെളിച്ചമായും അത് മാറണം.